Kerala
ചിങ്ങവനം: ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറില്‍ വരുകയായിരുന്നയാളെ രാത്രിയിൽ കാറിടിച്ചു തെറിപ്പിച്ചതിനെത്തുടർന്നു മരിച്ചു. സ്കൂട്ടര്‍ യാത്രികനായ എംആര്‍എഫിലെ ജീവനക്കാരൻ പി.ജെ. ഏബ്രഹാ(56)മാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി 12ന് കോട്ടയം എംസി റോഡില്‍ പള്ളം ബോര്‍മ കവലയ്ക്കു സമീപമാണ് അപകടം. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയതായി ചിങ്ങവനം പോലീസ് അറിയിച്ചു. പള്ളം സ്വദേശിയായ ഏബ്രഹാം വടവാതൂർ എംആര്‍എഫിലെ ടയര്‍ പ്ലാന്റ് മെക്കാനിക്കാണ്.
District News
പയ്യന്നൂര്‍: പയ്യന്നൂരിൽ കാറിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരി മരിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല മസ്കറ്റ് റോഡിലെ എന്‍. കബീറിന്റെ ഭാര്യ കെ. ഖദീജ (60) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ബേക്കല്‍ പള്ളിക്കരയിലെ അഭിജിത്തിനെ (22) പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഒന്‍പതേകാലോടെയായിരുന്നു സംഭവം. കേളോത്ത് ഭാഗത്തുനിന്ന് വന്ന കാര്‍ സെന്റ് മേരീസ് സ്കൂളിനു സമീപത്തുവച്ചാണ് ഓട്ടോറിക്ഷയിലിടിച്ചത്. ആശുപത്രിയില്‍ നിന്ന് ഉടുമ്പുന്തലയിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു ഖദീജ.
അപകടത്തില്‍ പരിക്കേറ്റ ഖദീജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കൾ: കെ. മന്‍സൂര്‍, സുഹറാബി, സുനൈത, സുമയ്യ, അക്ബര്‍ (ഓട്ടോ ഡ്രൈവർ). മരുമക്കള്‍: മുസ്തഫ(തായിനേരി), അബ്ദുള്‍ ഖാദര്‍ (കാങ്കോല്‍), ഹാഷിം (തലിച്ചാലം), ആയിഷ (പേക്കടം).